Kerala Box Blog
Thursday, July 1, 2010
Body Guard 2009
ബോഡിഗാര്‍ഡ് ഒരു ദിലീപ് ചിത്രമാണ്.മലയാളത്തില്‍ നമ്മള്‍ സിനിമ നടന്‍റെ പേര് വെച്ചാണ് പറയുന്നത്.സിദ്ദിക്ക് സംവിധാനം ചെയ്ത ഈ ചിത്രം ഒരു entertainer ആണ് .ദിലീപിനെ ഒരു മഹാധൈര്യവനായ tough guy ആയി അവതരിപ്പിചിരിക്കുന്നു. വ്യത്യസ്തനായി ചിന്തിക്കുന്ന ജയകൃഷ്ണന്‍ എന്നാ ദിലീപ് ഒരു ഗുണ്ടയാകാന്‍ പഠിക്കുന്ന ബോഡിഗാര്‍ഡ് ആണ്.
അശോകേട്ടന്‍ (ത്യാഗരാജന്‍) എന്നാ കോടീശ്വരന്റ്റെ ബോഡിഗാര്‍ഡ് ആകാന്‍ കൊതിചെത്തുന്ന ജയകൃഷ്ണന്‍ അദ്ദേഹത്തിന്റെ മകള്‍ അമ്മുവിന്‍റെ ബോഡിഗാര്‍ഡ് ആകാന്‍ മുടങ്ങിയ വിദ്യാഭ്യാസം അവള്‍ പഠിക്കുന്ന കോളേജില്‍ തുടരുന്നു .എന്നാല്‍ ജയകൃഷ്ണന്റെ സംരക്ഷണത്തില്‍ മനം നൊന്ത അമ്മു (നയന്‍താര) ശബ്ദം മാറ്റി അയാളെ ഫോണില്‍ വിളിച്ചു ശല്യപെടുത്തുന്നു.പ്രൈവറ്റ് നമ്പര്‍ ആയതിനാല്‍ അമ്മുവിന്‍റെ നമ്പര്‍ ജയകൃഷ്ണന്‍ അറിയുന്നില്ല.ക്രമേണ അമ്മുവും ജയകൃഷ്ണനും ഫോണിലൂടെ പ്രണയബദ്ധരാകുന്നു.ജയകൃഷ്ണന്‍ ഫോണില്‍ വിളിക്കുന്ന കാമുകി അമ്മുവാണ് എന്നറിയുന്നുല്ല.തുടര്‍ന്നുള്ള രംഗങ്ങള്‍ രണ്ടു പേരുടേയും ജീവിതം മാറ്റി മരിക്കുന്നു.
ഗാനങ്ങള്‍ കൊള്ളാം എന്നാല്‍ കോഴി എന്ന് തുന്ടങ്ങുന്ന ഒരു അരോചക ഗാനം ഈ ചിത്രത്തിലുണ്ട് .
കേരളബോക്സ് ബോഡിഗാര്‍ഡനു 5.5 മാര്‍ക്സ് 10 ല്‍ നല്‍കുന്നു .
Sunday, November 29, 2009
തിരകഥ - ഒരു സിനിമ കഥ
നടീനടന്മാര്‍: അനൂപ് ,പ്രിത്വിരാജ് , പ്രിയാമണി , സംവൃത സുനില്‍, നിഷാന്ത് സാഗര്‍,മണിയന്‍ പിള്ള രാജു ,രഞ്ജിത്, നന്ദു, മല്ലിക സുകുമാരന്‍, ബാലകൃഷ്ണന്‍
തിരകഥ റിലീസ് ആയ സമയത്ത് കേട്ടിരുന്നത് അത് ശ്രിവിദ്യയുടെ ജീവിതകഥ ആണെന്നാണ് .എന്നാല്‍ ഞങ്ങള്‍ കരുതുന്നത് ഈ സിനിമാക്കാര്‍ കൂടുതല്‍ പ്രചാരണത്തിന് വേണ്ട്ടി അത് ഉപയോഗിച്ചതെന്നാണ്. അക്കു അഹമദ് ഒരു നവാഗത സംവിധായകനാണ് .അയാളുടെ ആദ്യ സിനിമാ ഒരു superhit ആയിരുന്നു.Casablanca എന്നാ restaurent നടത്തുകയാണ് അവന്‍ അവന്റെ കൂട്ടുകാരോടൊപ്പം.അക്കു ഒരു വ്യതസ്തനായ വ്യക്തി ആയിരുന്നു.അവന്‍ അടുത്ത പടത്തിനായി അവസരങ്ങള്‍ ഉണ്ടായിട്ടും അത്ര ധ്രിതി ഇല്ലായിരുന്നു. എന്ന്‍പതുകളിലെ സൂപര്‍ നായികയായിരുന്ന മാളവികയുടെ ജീവിതം തന്റ്റെ അടുത്ത സിനിമയാക്കാന്‍ അക്കു തീരുമാനിച്ചു .
ഈ സിനിമാ അവന്റ്റെ സ്ക്രിപ്റ്റ് ഗവേഷണത്തെ പിന്തുടരുന്നു.അവന്‍ മനസിലാക്കുന്നു അവനു മാളവികയുടെ ജീവിതം ഒരു സിനിമയാക്കി കച്ചവടം ചെയ്യാന്‍ പറ്റില്ലെന്ന്, കാരണം അവനില്‍ അവരോടു ഒരു അടുപ്പം ഉണ്ടാകുന്നു.മാളവിക ഇപ്പോള്‍ സാമ്പത്തികമായി തകര്‍ന്ന ഒരു കാന്‍സര്‍ രോഗിയാണെന്ന് മനസ്സിലാക്കിയ അവന്‍ അവര്‍ക്ക് കേരളത്തില്‍ ചികിത്സക്കുള്ള പണം തരപ്പെടുതുന്നു .
അജയ് ചന്ദ്രന്‍ (അനൂപ്) മലയാള സിനിമയിലെ ഒരു സൂപര്‍ സ്റ്റാര്‍ ആണ്.അവന്റെ ആദ്യ പദത്തില്‍ മാളവികയായിരുന്നു നായിക.സിനിമയില്‍ വില്ലനായിരുന്ന അവന്‍ നായികയോടടുത്തു .അത് പ്രണയത്തിലും തുടര്‍ന്ന് അവരുടെ വിവാഹത്തിലും കലാശിച്ചു. എന്നാല്‍ തെറ്റിധാരണ മൂലം വേര്‍പിരിഞ്ഞ അവര്‍ വിവാഹമോചനത്തില്‍ എത്തുന്നു.ക്ലൈമാക്സില്‍ ഒന്ന് ചേര്‍ന്ന് അജയ് ചന്ദ്രന്റ്റെ മടിയില്‍ കിടന്നു കാന്‍സര്‍ രോഗിയായ മാളവിക മരിക്കുന്നു.
അനൂപ് നല്ല പ്രകടനം കാഴ്ച വെച്ചു.സൂപര്‍ താരത്തിന്റെ ചെറിയ ചലനങ്ങളും താരമാവുന്നതിനു മുന്‍പുള്ള അഭിനയവും സൂപര്‍.പ്രിയാമണിയും വലിയ തെറ്റില്ലാത്ത അഭിനയം കാഴ്ച വെച്ചു.അമ്പതു വയസുള്ള ഒരു സ്ത്രീയുടെ വേഷം അവള്‍കിനങ്ങുന്നിലെങ്കിലും അഭിനയം കൊല്ലം. മേക്കപ്പ് വളരെ മോശം.
തിരകഥ ഒരു വിനോദ സിനിമ അല്ല എന്നാലും മോശം പടം അല്ലെ അല്ല .വ്യതസ്തമായത് വേണ്ടവര്‍ക്ക് നല്ല ഓപ്ഷനാണ്.